നരേന്ദ്ര മോഡിയ്ക്കു ചുറ്റും ബി‌ജെപിയുടെ കൃത്രിമ പ്രഭാവലയമാണെന്ന് മധുസൂദന്‍ മിസ്ത്രി

ലക്‌നൗ| WEBDUNIA|
PTI
ബിജെപിയുടെ കൃത്രിമ പ്രഭാവലയമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കു ചുറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രി. ഗുജറാത്ത് മോഡലിനെ വാഴ്ത്തുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്നും പല മേഖലകളിലെയും സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥയെ സംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടി മിസ്‌ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് ചുമതല ഏറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തു നിന്നും പരമാവധി ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന കോര്‍പറേറ്റ് സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്ര മോഡിയെന്നും മിസ്ത്രി വിമര്‍ശിച്ചു.

മോഡിയെയും അനുയായികളെയും കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും ഗുജറാത്ത് സ്വദേശിയായ മിസ്‌ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :