അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം പാകിസ്ഥാന്‍ സൈന്യത്തിന്റെ അറിവോടെ; എകെ ആന്റണി

ശ്രീനഗര്‍| WEBDUNIA|
PTI
അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന നുഴഞ്ഞുകയറ്റം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണെന്നു പ്രതിരോധമന്ത്രി എകെ ആന്റണി.

പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായമില്ലാതെ തീവ്രവാദികള്‍ക്കു നുഴഞ്ഞുകയറാന്‍ കഴിയില്ലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്‌. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ തയാറാണെന്നും എകെ ആന്റണി പറഞ്ഞു.

ഇതിനായി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി അറിയിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :