പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ നവാസ് ഷെരീഫ് ക്ഷണിച്ചു

ന്യൂയോര്‍ക്ക്| WEBDUNIA|
PTI
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ നവാസ് ഷെരീഫ് ക്ഷണിച്ചു. ന്യൂയോര്‍ക്കില്‍ നടത്തിയ കൂടിക്കാഴ്ച്ചക്കിടെയാണ് മന്‍മോഹന്‍സിംഗിനെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ നവാസ് ഷെരീഫ് ക്ഷണിച്ചത്.

അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് പാകിസ്ഥാന്‍ സഹായം നല്‍കരുതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. സ്വന്തം മണ്ണും തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളും ഇന്ത്യക്കെതിരായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ അനുവദിക്കരുതെന്നും മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടിരുന്നു.

അതിര്‍ത്തി കടന്നുള്ള തീവ്രവാദവും കശ്മീരുമാണ് കൂടിക്കാഴ്ച്ചയിലെ പ്രധാനവിഷയങ്ങള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്. തീവ്രവാദം ചെറുക്കാന്‍ കടുത്ത നടപടികളെടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :