പാകിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

പെഷാവര്‍| WEBDUNIA| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (14:06 IST)
PRO
പാകിസ്ഥാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനിലെ ദത്താഖേല്‍ മേഖലയിലെ വീട്‌ കേന്ദ്രീകരിച്ചാണ്‌ ഡ്രോണ്‍ ആക്രമണമുണ്ടായത്‌. ഇന്നലെ വടക്കന്‍ വസീറിസ്ഥാനിലെ ദര്‍ഗ മാണ്ഡിയില്‍ മറ്റൊരു വീട്‌ കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഡ്രോണ്‍ ആക്രമണങ്ങള്‍ രാജ്യാന്തര നിയമത്തിന്‌ എതിരാണെന്ന്‌ വെള്ളിയാഴ്ച പാകിസ്ഥാന്‍ പ്രസിഡന്റ്‌ നവാസ്‌ ഷെരീഫ്‌ ഐക്യരാഷ്ട്രസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. നവാസ് ഷെരീഫ് അമേരിക്കയുടെ ഇത്തരത്തിലുള്ള ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :