കൊച്ചുകുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വിതരണം; യുവാവ് പിടിയില്‍

വണ്ടൂര്‍(മലപ്പുറം), വെള്ളി, 22 ഡിസം‌ബര്‍ 2017 (12:24 IST)

സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വണ്ടൂരില്‍ ഒരാള്‍ അറസ്റ്റില്‍. പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി ആണ് അറസ്റ്റിലായത്.
ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ വേണ്ടി മാത്രമായി
ടെലഗ്രാമില്‍ ഗ്രൂപ്പ് തുടങ്ങിയ ആളാണ് ഷറഫലി. 
 
ഇയാള്‍ ടെലഗ്രാമില്‍ അറുപതോളം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ പലതും ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള ചാനലുകള്‍ ആയിരുന്നു. പ്രമുഖ മാധ്യമമാണ് ഇത് പുറത്ത് കൊണ്ട് വന്നത്. വാട്‌സ് ആപ്പിനേക്കാള്‍ സുരക്ഷിതമാണ് എന്ന വിശ്വാസത്തില്‍ ആയിരുന്നു ഇവര്‍ ടെലഗ്രാമില്‍ ഇത്തരം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നത്. എന്നാല്‍ സൈബര്‍ ഡോം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പുതുവൈപ്പ് പദ്ധതിക്ക് തടസ്സമില്ല; സമരക്കാരുടെ ഹർജി ഹരിത ട്രൈബ്യൂണല്‍ തള്ളി, പ്രതിഷേധം ശക്തമാകുന്നു

പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ എന്‍ ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തി ...

news

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ...

news

'മലപോലെ വന്നു, എലിപോലെ പോയി'; 2ജി അഴിമതിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍

ടുജി സ്പെക്ട്രം വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് ...

news

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരുമെന്ന് സൂചന

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു തീരുമാനിക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ...

Widgets Magazine