പദ്മാവതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ബംഗാൾ തയ്യാര്‍: മമതാ ബാ​ന​ർ​ജി

ബംഗാൾ, വെള്ളി, 24 നവം‌ബര്‍ 2017 (18:54 IST)

Padmavati , Sanjay Leela Bhansali , Deepika Padukone , Ranveer Singh ,Shahid Kapoor ,Mamata Banerjee , Bengal , പദ്മാവതി , മമതാ ബാ​ന​ർ​ജി  , ബംഗാൾ  , സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ സംവിധാനം ചെയ്ത പദ്മാവതി എന്ന സിനിമയ്ക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ സിനിമയെ ഇരുകൈയും നീ​ട്ടി​ സ്വീ​ക​രി​ക്കാന്‍ തയ്യാറാണെന്ന് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ബ​ൻ​സാ​ലി​യെ​യും പ​ദ്മാ​വ​തിയുടെ മുഴുവന്‍ ടീ​മി​നെ​യും ബം​ഗാ​ൾ ഇ​രു​കൈ​യും നീ​ട്ടി​സ്വീ​ക​രിക്കും. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാനും സംസ്ഥാനം തയ്യാറാണെന്നും മമത പറഞ്ഞു.
 
ചി​ത്ര​ത്തിന്റെ പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി ന​ൽകുക എന്ന കാര്യം ബം​ഗാ​ൾ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും നി​ർ​വ​ഹി​ക്കു​മെ​ന്നും അ​വ​ർ കൂട്ടിച്ചേര്‍ത്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയ്ക്ക് ചി​ത്ത​ഭ്ര​മമാണെന്നും ബം​ഗാ​ളി​ൽ നി​ക്ഷേ​പം ന​ടത്തുന്നതിനായി ക​മ്പ​നി​ക​ളെ മോ​ദി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യാ ടു​ഡേ​യു​ടെ കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ക്കവേ മമത ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വാക്‌സിൻ വിരുദ്ധരുടെ താത്പര്യങ്ങൾക്ക് സര്‍ക്കാര്‍ വഴങ്ങില്ല, വാക്സിനേഷൻ പ്രവർത്തനങ്ങൾ ബലാല്‍ക്കാരമായി തടഞ്ഞാൽ കർശന നടപടി: കെകെ ശൈലജ

സംസ്ഥാനത്ത് മീസിൽസ് - റൂബെല്ല വാക്സിനേഷനെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ...

news

കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന പ്രസ്താവന: പിഎച്ച് കുര്യനെതിരെ ആഞ്ഞടിച്ച് റവന്യൂമന്ത്രി

പി.എച്ച് കുര്യനോട് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ...

news

മൊബൈല്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കം; വിദ്യാര്‍ഥികള്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന് സാക്ഷിയായി രാജ്യ തലസ്ഥാനം. സ്കൂ​ൾ ...

Widgets Magazine