വിശാഖപട്ടണം വിമാനത്താവളത്തിൽ വമ്പന്‍ സ്വര്‍ണ വേട്ട, പിടികൂടിയത് 55 കിലോ സ്വര്‍ണം

ഹൈദരാബാദ്| VISHNU N L| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (16:43 IST)
നൂറ് യാത്രക്കാരുടെ സഹായത്തോടെ കടത്താൻ ശ്രമിച്ച സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. അനധികൃതമായ ചരക്കുകൾ കടത്താൻ ശ്രമിച്ചുവെന്ന സംശയത്തെ തുടർന്നാണ് ഇവരെ വിശാഖപട്ടണം വിമാനത്താവളത്തിൽ അധികൃതർ കസ്റ്റഡിയിലെടുത്തത്.

ഇവരിൽ ഏറെയും തമിഴ്നാട്ടുകാരായ പുരുഷന്മാരാണ്. ക്വാലാലംപൂരിൽ നിന്നും സിങ്കപ്പൂരിൽ നിന്നുമുള്ള മൂന്ന് വ്യത്യസ്ത യാത്രാവിമാനങ്ങളിലായാണ് ഇവരെത്തിയത്. ഡിവിഡി പ്ലെയറുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയിൽ ഒളിപ്പിച്ചുകടത്തിയ നിലയിൽ 55 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :