‘സീൽ പൊട്ടിക്കാത്ത ബോട്ടിൽ പോലെയാണ് കന്യക, സീൽ പൊട്ടിച്ച ശീതളപാനിയവും, കൂട് പൊട്ടിച്ച ബിസ്കറ്റും അരെങ്കിലും വാങ്ങുമോ‘; വിവാദമായി കന്യകാത്വത്തെക്കുറിച്ചുള്ള അധ്യാപകന്റെ പോസ്റ്റ്

Last Updated: ബുധന്‍, 16 ജനുവരി 2019 (10:55 IST)
കന്യകാത്വത്തെക്കുറിച്ച് പല ചർച്ചകളും വാദ പ്രതിവാദങ്ങളും നടന്നിട്ടുണ്ട്. എന്നാൽ കന്യാകാത്വത്തെ ബോട്ടിലിന്റെ സീലിമോട് ഉപമിച്ച കോളേജ് പ്രഫസറുടെ പോസ്റ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. യാദവ്പൂർ സർവ്വ കലാശാലയിലെ പ്രൊവസറായ കനക സർക്കാരാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടത്.

‘മിക്ക യുവാക്കളും വിഢികളാണ് സ്വന്തം ഭാര്യയുടെ കന്യകാത്വത്തെക്കുറിച്ച് അവർക്ക് ധാരണയില്ല. കന്യക എന്നാൽ സീൽ പൊട്ടിക്കാത്ത ബോട്ടിൽ എന്നോ, തുറന്നിട്ടില്ലാത്ത കവർ
എന്നോ പറയാം. സീൽ പൊട്ടിച്ച ശീതള പാനിയമോ, കൂട് പൊട്ടിച്ച ബിസ്കറ്റോ ആരെങ്കിലും വാങ്ങുമോ‘ ഇതാണ് അധ്യാപകന്റെ പോസ്റ്റിന്റെ മർമ്മഭാഗം.ദേശീയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതോടെ സംഭവം വിവാദമായി മാറി.

ഇതോടേ പോസ്റ്റ് ഡിലീറ്റ് ചെയ്യുതു. എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ കനക സർക്കാർ തയ്യാറായിട്ടില്ല. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് പിന്നാലെ. പോസ്റ്റിലൂടെ വ്യക്തമാക്കിയത്. തന്റെ വ്യകിപരമായ അഭിപ്രായമായി കാണണം എന്നും സാമൂഹിക നൻ‌മക്കായുള്ള ഗവേഷണമാണ് താൻ നടത്തിയതെന്നും വ്യക്തമാക്കി അധ്യാപകൻ മറ്റൊരു പോസ്റ്റിട്ടുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :