പുലിയെ പശു കുത്തിക്കൊലപ്പെടുത്തി

Last Updated: ബുധന്‍, 16 ജനുവരി 2019 (10:06 IST)
അഹമ്മദ് നഗർ: നാട്ടിലിറങ്ങി പശുക്കളെ പിടിക്കാൻ ശ്രമിച്ച പുലിയെ പശുക്കൾ സംഘം ചെർന്ന് കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം ഉണ്ടായത്. ഇരതേടി കാട്ടിൽ നിന്നും പശു സംരക്ഷണ കേന്ദ്രത്തിലെത്തിയ പുലിയാണ് പശുക്കളുടേ ആക്രമണത്തിൽ ചത്തത്.

ഗോശാലയിൽ ഇരതേടി എത്തിയ പുലികൾ പശുക്കിടവിനെ അക്രമിക്കുകയായിരുന്നു. ഇതോടെ സംഘം ചേർന്നെത്തിയ പശുക്കൾ പുലിയെ ചവിട്ടിയും, കൊമ്പുകൾകൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പശുക്കളുടെ ആക്രമണം കണ്ടതോടെ കൂട്ടത്തിലെ മറ്റൊരു പുലി ഓടി രക്ഷപ്പെട്ടു.

പശുക്കളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സംഭവം വന‌പാലകരെ അറിയിച്ചത്. ഒടി രക്ഷപ്പെട്ട പുലിക്കായി നാട്ടുകാരും, വനപാലകരും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒന്നര വയസുള്ള ആൺ‌പുലിയാണ് ചത്തത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :