ജനപക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ല, വാർത്തകൾ തള്ളി രമേശ് ചെന്നിത്തല

ജനപക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ല, വാർത്തകൾ തള്ളി രമേശ് ചെന്നിത്തല

Last Modified ശനി, 12 ജനുവരി 2019 (12:58 IST)
പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ ജനപക്ഷം പാർട്ടി യു ഡി എഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്ന വാർത്ത തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളിൽ നിന്ന് നിങ്ങളെ പോലെ ഞാനും ആ വാർത്ത അറിഞ്ഞു എന്നാണ് പറയുന്നത്.

'നിങ്ങളേ പോലെ ഞാനും ആ വാർത്ത വായിച്ചു, എന്നാൽ അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല. ഒരു ചർച്ചയും നടന്നിട്ടുമില്ല'- ചെന്നിത്തല വ്യക്തമാക്കി.
എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണു നിയോഗിച്ചത്. അദ്ദേഹത്തിന് അറിയാവുന്ന ഒരു മേഖലയില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നു.

ഇപ്പോള്‍ അതിനു മാത്രമാണു തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പുനഃസംഘടന വേണമെന്നോ വേണ്ടെന്നോ പറയാന്‍ ആളല്ല. അക്കാര്യം അന്തിമമായി ഹൈക്കമാന്‍ഡ് തീരുമാനിക്കും ചെന്നിത്തല പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :