സംസ്ഥാനം പനിക്കിടക്കയിലേക്ക്!

കേരളം,പകര്‍ച്ചപ്പനി,മഴ
തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (14:50 IST)
സംസ്ഥാനം പകര്‍ച്ചപ്പനി ഭീഷണിയില്‍. ആവശ്യത്തിന് ഡോക്ടര്‍മാരോ അആരോഗ്യ സുരക്ഷ ജീവനകാരോ ഇല്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു.

എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് പകര്‍ച്ചപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയും വൃത്തിയില്ലാത്ത പാതയോരങ്ങളും കേരളത്തിനെ പനിക്കിടക്കിയിലേക്ക് തള്ളിവിടുന്നു.

എറണാകുളത്ത് കഴിഞ്ഞ ദിവസം മാത്രം 2000 ത്തോളം പേരാണ് പനിക്ക് ചികിത്സ തേടിയെത്തിയത്. ജില്ലാ ജനറല്‍ ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളിലാണ് പനി പടര്‍ന്ന് പിടിക്കുന്നത്. എച്ച്-വണ്‍, എന്‍-വണ്‍ തുടങ്ങി മരകമായ പനികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മലയോര മേഖലയായ പയ്യാവൂരില്‍ ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.

ജൂണില്‍ മാത്രം 20,000 ലധികം പേര്‍ കണ്ണുരിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. അതേ സമയം അസൌകര്യങ്ങ്ലുടെ നടുവിലാണ് പ്രാഥമികാ ആരോഗ്യ കേന്ദ്രങ്ങള്‍ കണ്ണ്രില്‍ പ്രവര്‍ത്തിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ അവധിയിലാണ്.

താമരശേരി താലൂക്ക് ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാരാണ് ചികിത്സിക്കാനുള്ളത്. ഇവിടെ ദിവസേന 750ഓളം പേരാണ് പനിക്ക് ചികിത്സതേടിയെത്തുന്നത്. വയനാട് വൈത്തിരിക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കും ഇടയിലുള്ളവരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി.

നിത്യേന 500ലധികം പേര്‍ വിവിധ മഴക്കാല രോഗത്തിനുള്ള ചികിത്സ തേടിയെത്തുന്നുണ്ട്. പക്ഷെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും രക്ത പരിശോധന അടക്കമുള്ള സൗകര്യങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൌകര്യങ്ങളില്ലാത്തത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ പരിശോധനകള്‍ക്ക് ഭീമമായ തുക ഈടാക്കുന്നതായും ആരോപണങ്ങളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :