ത്രിവേണിയില്‍ അരിയില്ല,കണ്‍സ്യൂമര്‍ ഫെഡ്ഡിന് പണവുമില്ല

ത്രിവേണി സ്റ്റോര്‍,കേരളം,കണ്‍സ്യൂമര്‍ ഫെഡ്
തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (14:21 IST)
അരിയുള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് കടുത്തക്ഷാമം നേരിടുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും സഞ്ചരിക്കുന്ന ത്രിവേണി യൂണിറ്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍.

കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ 200ലധികം ത്രിവേണി സ്റ്റോറുകളും 140 മൊബൈല്‍ ത്രിവേണി യൂണിറ്റുകളുമാണുള്ളത്. 13500ലധികം സാധനങ്ങള്‍ വിറ്റിരുന്ന സ്റ്റോറുകളിലിപ്പോള്‍ അവശ്യ സാധനങ്ങളില്ല. അരിയും പലവ്യഞ്ജനവുമുള്‍പ്പെടെയുള്ളവയുടെ സ്റ്റോക്ക് തീര്‍ന്നു.

ഇവ വാങ്ങി ത്രിവേണിയെ സന്രക്ഷിക്കണമെന്ന് കണ്‍സ്യൂമര്‍ ഫെഡ്ഡിനുണ്ട്. പക്ഷെ വങ്ങാന്‍ പണമില്ലെന്നു മാത്രം. വിതരണം ചെയ്ത സാധനങ്ങളുടെ കുടിശിക കോടികള്‍ കവിഞ്ഞപ്പോള്‍ വിതരണക്കാര്‍ കണ്‍സ്യൂമര്‍ഫെഡിനെ കയ്യൊഴിയുകയും ചെതതോടെ സര്‍ക്കാരിന്റെ കനിവു കാ‍ത്ത് കണ്‍സ്യൂമര്‍ ഫെഡ്ഡ്.

സര്‍ക്കാര്‍ നല്‍കാനുള്ള 400കോടി ഇനിയും ലഭിച്ചിട്ടില്ലെന്നും അനുവദിച്ചുകിട്ടിയ 25കോടി കൊണ്ട് രണ്ടാഴ്ചക്കുള്ളില്‍ അവശ്യസാധനക്ഷാമം പരിഹരിക്കുമെന്നുമാണ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്റെ വിശദീകരണം. എന്നാല്‍ ഇത്രയും നാള്‍ എടുത്ത കടം തിരിഹ്ചടയ്ക്കാന്‍ ഇതുകൊണ്ട് കഴിയില്ല.

കടമെടുത്ത വകയില്‍ സംസ്ഥാന സഹകരണ ബാങ്കില്‍മാത്രം കണ്‍സ്യൂമര്‍ ഫെഡിന്റെ കടം 180കോടി രൂപ കവിഞ്ഞു. സഞ്ചരിക്കുന്ന ത്രിവേണി യൂണിറ്റുകളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ച തുകയേക്കാള്‍ 218 .67കോടി രൂപയുടെ കുറവാണ് കഴിഞ്ഞ വര്‍ഷത്തെ പര്‍ച്ചേസില്‍ ഉണ്ടായത്.

എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യ, കംപ്യൂട്ടര്‍ സ്റ്റേഷനറി വിഭാഗങ്ങള്‍ ‘നല്ല’ലാഭത്തിലുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സംസ്ഥാന വ്യാപകമായി കൂടുതല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയത് നഷ്ടത്തിന് ആക്കം കൂട്ടിയെന്നും ആരോപണം ഉണ്ട് .
87 ത്രിവേണി സ്റ്റോറുകളും 869 നന്മ സ്റ്റോറുകളുമാണ് പുതിയതായി തുടങ്ങിയത്.

സാധനമൊക്കെ വാങ്ങാനുള്ള ശേഷിയും കണ്‍സ്യൂമര്‍ ഫെഡിന് ഇപ്പോ‍ഴില്ല. കുടിശിക തീര്‍ക്കാതെ വിതരണക്കാര്‍ സാധനങ്ങള്‍ കൊടുക്കില്ല. ഒരു ലക്ഷം രൂപ വരെ വിറ്റു വരവുണ്ടായിരുന്ന യൂണിറ്റുകളില്‍ ഇപ്പോള്‍ വില്‍പന പതിനായിരത്തില്‍ താ‍ഴെ മാത്രം. ഇതോടെ ഓണവിപണിയില്‍ കാര്യമായി ഇടപെടാനും കണ്‍സ്യൂമര്‍ഫെഡിനാകില്ലെന്നുറപ്പായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :