കോഴിക്കോട് ഉരുള്‍പൊട്ടല്‍

കോഴിക്കോട്,ഉരുള്‍പൊട്ടല്‍,മഴ
കോഴിക്കോട്| VISHNU.NL| Last Modified ഞായര്‍, 22 ജൂണ്‍ 2014 (10:36 IST)
ജില്ലയിലെ കട്ടിപ്പാറ, കൊളമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. വട്ടപ്പൊയില്‍ ഭവാനിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും സാരമായ പരിക്കില്ല.

പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണ് ഉരുള്‍പൊട്ടലുണ്ടായത്.

ദിവസങ്ങളായി ഈ പ്രദേശത്ത് കനത്ത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലത്തും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശത്ത് കനത്ത മഴ തുടരുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :