aparna|
Last Modified ശനി, 23 ഡിസംബര്‍ 2017 (17:41 IST)
സിനിമ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് തമിഴ് നടന് വിജയ് സേതുപതി. സിനിമ ഒരാളുടെയും തറവാട്ട് സ്വത്തല്ല. ഇന്ന് വിജയ് സേതുപതി വന്നു, അതിനു മുന്‍പ് രജനി സാര്‍ വന്നു, അതിനു മുന്‍പ് എംജിആര്‍ വന്നു. ആര്‍ക്കു വേണമെങ്കിലും സിനിമയില്‍ വരാമെന്നും സേതുപതി പറയുന്നു. ചെന്നൈ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമ സമുദായത്തിന്റെ ഒരു പ്രതിഫലനമാണ്. സിനിമ ഉളളതുകൊണ്ടാണ് ഞങ്ങളുളളത്. അല്ലാതെ ഞങ്ങളുളളതുകൊണ്ടല്ല സിനിമയുളളത്. സിനിമ എല്ലാവരുടെയും പൊതുസ്വത്താണ്. വിജയ് പറഞ്ഞു.
3 വര്‍ഷം മുമ്പാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലേക്കുളള സേതുപതിയുടെ വരവ്. പല സിനിമകളിലും വളരെ ചെറിയ റോളുകളില്‍ അദ്ദേഹം മുഖം കാട്ടി. വളരെ വൈകി രാത്രിയാണ് താൻ വീട്ടിലേക്ക് ചെല്ലാറെന്ന് താരം പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലാണെന്ന് വീട്ടുകാര്‍ കരുതാന്‍ വേണ്ടി മാത്രമാണ് വൈകുവോളം കാത്തിരുന്ന് വീട്ടിലേക്ക് മടങ്ങാറുളളതെന്ന് വിജയ് പറഞ്ഞിട്ടുണ്ട്.