2017ലെ ടോപ്പ് 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മമ്മൂട്ടി ചിത്രവും

ശനി, 23 ഡിസം‌ബര്‍ 2017 (15:12 IST)

2017ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ഒരേയൊരു ചിത്രം. മെഗാസ്റ്റാർ നായകനായ ആണ് ആ മലയാള ചിത്രം. പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഇന്റര്‍നെറ്റ് മൂവി ഡേറ്റാബെയ്‌സ് (ഐഎംബിഡി) പുറത്തുവിട്ട പട്ടികയിലാണ് ഗ്രേറ്റ് ഫാദർ ഇടംപിടിച്ചത്.
 
പ്രേക്ഷകരുടെ റേറ്റിംഗിന്റെയും റിവ്യുകളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മലയാളത്തില്‍നിന്ന് മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ്ഫാദർ പത്താമതായി ആണ് ഇടം നേടിയിരിക്കുന്നത്. തമിഴില്‍നിന്ന് രണ്ട് സിനിമകളും പട്ടികയില്‍നിന്ന് ഇടം നേടിയിട്ടുണ്ട്. മാധവന്‍, വിജയ്‌സേതുപതി ചിത്രം വിക്രം വേദയും, വിജയ് ചിത്രം മെര്‍സലുമാണ് തമിഴില്‍നിന്നുള്ള ചിത്രങ്ങള്‍. വിക്രംവേദയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒമ്പതാം സ്ഥാനത്താണ് മെര്‍സല്‍.
 
ഐഎംബിഡി പട്ടിക ഇങ്ങനെ
 
1 വിക്രംവേദ (തമിഴ്)
2 ബാഹുബലി 2 (തമിഴ്/തെലുങ്ക്)
3 അര്‍ജ്ജുന്‍ റെഡ്ഡി (തെലുങ്ക്)
4 സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ (ഹിന്ദി)
5 ഹിന്ദി മീഡിയം (ഹിന്ദി)
6 ദ് ഗാസി അറ്റാക്ക് (തെലുങ്ക്)
7 ടോയ്‌ലറ്റ് ഏക് പ്രേംകഥ (ഹിന്ദി)
8 ജോളി എല്‍എല്‍ബി 2 (ഹിന്ദി)
9 മെര്‍സല്‍ (തമിഴ്)
10 ദ് ഗ്രേറ്റ് ഫാദര്‍ (മലയാളം)
 
http://www.imdb.com/best-of/top-indian-movies-2017/ls027616342/ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയെ മൈന്‍ഡ് ചെയ്യാതെ ആടിനെ പ്രൊമോട്ട് ചെയ്തു; അജു വര്‍ഗീസിന് മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല

മലയാളികളുടെ ഇഷ്ട താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ...

news

രണ്ടാം ദിനവും എഡ്ഡി തന്നെ മുന്നിൽ, മാസായി മാസ്റ്റർപീസ്!

ഡിസംബർ 21നാണ് കേരളത്തിൽ എഡ്ഡി കൊടുങ്കാറ്റ് ആഞ്ഞടിച്ച് തുടങ്ങിയത്. റിലീസ് ചെയ്ത ആദ്യദിനം ...

news

അതിസമ്പന്നരുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖറും

ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ ...

news

ഫഹദ് - പോത്തേട്ടൻ വീണ്ടും! ഈ വീഡിയോ കണ്ടാൽ ആരുമൊന്ന് ഞെട്ടും!

കേരളം കണി കണ്ടുരണുന്ന നന്മ എന്നത് വളരെ പ്രചാരം ലഭിച്ച മില്‍മയുടെ പരസ്യമാണ്. ഇപ്പോള്‍ ഈ ...

Widgets Magazine