Widgets Magazine Widgets Magazine

കിങ്​ഫിഷർ എയർലെൻസിന്​ അനധികൃതമായ രീതിയില്‍ വായ്​പ​: അന്വേഷണം ധനമന്ത്രാലയത്തിലേക്ക്​

ന്യൂഡൽഹി, ചൊവ്വ, 31 ജനുവരി 2017 (09:15 IST)

Widgets Magazine

വിജയ്​ മല്യയുടെ കിങ്​ഫിഷർ എയർലെൻസി​ന്​ അനധികൃതമായ രീതിയില്‍ വായ്​പ അനുവദിച്ച സംഭവത്തിൽ സി.ബി.​ഐ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്. മല്യക്ക്​ അനധികൃതമായി വായ്​പ അനുവദിക്കുന്നതിന്​ ധനമന്ത്രാലയത്തിലെ ചില വ്യക്​തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്​ സി.ബി.​ഐയുടെ വിലയിരുത്തല്‍. ഇത്​ സംബന്ധിച്ച രേഖകൾ ധനമന്ത്രാലയത്തോട്​ സി.ബി.​ഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
 
അതേസമയം, വിജയ് മല്യയെ വഴിവിട്ടു സഹായിച്ച് ബാങ്ക് വായ്പ ലഭ്യമാക്കിയതിന്റെ ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും ധനമന്ത്രി പി.ചിദംബരത്തിനുമാണെന്നു ബിജെപി ആരോപിച്ചു. ഇക്കാര്യത്തിനായി സഹായം ആവശ്യപ്പെട്ടു മല്യ, മൻമോഹൻ സിങ്ങിനു കത്തയച്ചതിന്റെയും തുടർന്നു വായ്പ ലഭ്യമായതിന്റെയും രേഖകളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലഷ്​കർ നേതാവ് ഹാഫിസ് സയിദ് വീട്ടുതടങ്കലിൽ; സംഘടനയെ നിരോധിച്ചേക്കുമെന്ന് സൂചന

അതേസമയം, വീട്ടു തടങ്കലിലാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ ആരോപണവുമായി ഹാഫിസ് സയിദ് ...

news

വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കീര്‍ത്തി ഓയില്‍ മില്ലിലാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് ...

news

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സർവേ ഇന്നു പാർലമെന്റിൽ, ബജറ്റ് നാളെ

92 വര്‍ഷമായി തുടര്‍ന്ന രീതി അവസാനിപ്പിച്ച് റെയില്‍വേ ബജറ്റു കൂടി ഉള്‍ച്ചേര്‍ത്ത ...

news

അങ്കമാലി എംഎല്‍എ കള്ളനോ ?; ഇന്നസെന്റ് പറയുന്നത് സത്യമെങ്കില്‍ പ്രശ്‌നം ഗുരുതരം

അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ രൂക്ഷമായ ആരോപണവുമായി ഇന്നസെന്റ് എംപി. താന്‍ ...

Widgets Magazine Widgets Magazine