ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സർവേ ഇന്നു പാർലമെന്റിൽ, ബജറ്റ് നാളെ

ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

Union Budget In Malayalam,Union Budget 2017, Budget News In Malayalam, ന്യൂഡൽഹി,  ബജറ്റ്, ബജറ്റ് സമ്മേളനം,
ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 31 ജനുവരി 2017 (08:38 IST)
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. രാഷ്ട്രപതി പ്രണബ്മുഖര്‍ജി സെന്‍ട്രല്‍ ഹാളില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. ബഹളങ്ങളില്ലാത്ത സഭാ നടത്തിപ്പിന് സഹകരണം തേടി സര്‍ക്കാര്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഈ യോഗം പൊളിഞ്ഞതോടെ സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഏതാണ്ട് ഉറപ്പായി.

92 വര്‍ഷമായി തുടര്‍ന്ന രീതി അവസാനിപ്പിച്ച് റെയില്‍വേ ബജറ്റു കൂടി ഉള്‍ച്ചേര്‍ത്ത പൊതുബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വിശകലനമായ സാമ്പത്തിക സർവേ സർക്കാർ പാർലമെന്റിൽ വയ്ക്കുന്നതും ഇന്ന്. നോട്ട് റദ്ദാക്കലിന്റെ ആഘാതം ഇപ്പോഴും തുടരുന്നതു കൊണ്ടു പ്രതിപക്ഷം ഇത്തവണയും സഭയിൽ വിശദ ചർച്ചയാവശ്യപ്പെടുമെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :