അപ്രതീക്ഷിതമായ ചോദ്യത്തില്‍ വിദ്യാ ബാലന്‍ ഞെട്ടി; ഉത്തരം കേട്ട മാധ്യമപ്രവര്‍ത്തകന്‍ പിന്നെ മിണ്ടിയില്ല

അപ്രതീക്ഷിതമായ ചോദ്യത്തില്‍ വിദ്യാ ബാലന്‍ ഞെട്ടി; ഉത്തരം കേട്ട മാധ്യമപ്രവര്‍ത്തകന്‍ പിന്നെ മിണ്ടിയില്ല

  Tumhari sulu , vidya balan press meeting , vidya balan controversy , vidya balan , ബോളിവുഡ് , വിദ്യാ ബാലന്‍ , തുമാരി സുലു , മാധ്യമപ്രവര്‍ത്തകന്‍ , വണ്ണം
മുംബൈ| jibin| Last Modified ചൊവ്വ, 14 നവം‌ബര്‍ 2017 (18:35 IST)
നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ കാണിക്കുന്ന നടിയാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍. ചെറുതും വലുതുമായ വേഷങ്ങള്‍ മനോഹരമായി ചെയ്യുന്ന താരത്തിന് നേരെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

തുമാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ഇടയിലായിരുന്നു ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ വിദ്യാ ബാലന് നേരെ ഒരു ചോദ്യമുയര്‍ന്നത്. “ വിദ്യ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളില്‍ മാത്രമെ ശ്രദ്ധിക്കുന്നുള്ളോ, അതോ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ ” എന്നായിരുന്നു ഇയാളുടെ ചോദ്യം.

അപ്രതീക്ഷിതമായുണ്ടായ മണ്ടന്‍ ചോദ്യം കേട്ട് വിദ്യയും അടുത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ഞെട്ടി. എന്നാല്‍, സംയോജിതമായി മറുപടി പറഞ്ഞ വിദ്യ അവിടെയും ജയം കണ്ടു. “ ഞാന്‍ ചെയ്യുന്ന ജോലിയില്‍ എനിക്ക് സംതൃപ്തിയുണ്ട്. സ്‌ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളില്‍ ശ്രദ്ധ കാണിക്കുന്നതും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധമുള്ളത് ?. നിങ്ങളെ പോലുള്ളവരുടെ ചിന്താഗതി മാറ്റായില്‍ നല്ലതായിരുന്നു” - എന്നും വിദ്യ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

നേരത്തെയും ശരീരഭാരം സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വിദ്യ പെട്ടിട്ടുണ്ട്. അന്നെല്ലാം ചുട്ട മറുപടി നല്‍കാനും താരം മടി കാണിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :