മെട്രോ സ്റ്റേഷനിൽ പ്രണയസല്ലാപം; സിസിടിവി ദൃശ്യങ്ങൾ പോൺസൈറ്റിൽ; തലപുകഞ്ഞ് പൊലീസ്

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡിഎംആര്‍സി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുജ് ദയാല്‍ അറിയിച്ചു.

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (10:51 IST)
ഡല്‍ഹിയിലെ ഒരു മെട്രോ സ്‌റ്റേഷനില്‍ പരസ്യമായി പ്രണയത്തിലേര്‍പ്പെട്ട ദമ്പതികള്‍ക്കെതിരെ പോലീസ് കേസ്. ഇതിന് പിന്നാലെ ലൈംഗിക ബന്ധത്തിന്റെ വീഡിയോ ഒരു അശ്ലീല സൈറ്റില്‍ ആരോ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്തു. പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡിഎംആര്‍സി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുജ് ദയാല്‍ അറിയിച്ചു. പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന് സഹായകമാകുന്ന എല്ലാ സഹായങ്ങളും പോലീസിന് നല്‍കുമെന്നും അനുജ് വ്യക്തമാക്കി. അതേസമയം ഡൽഹി മെട്രോയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും ഈ വീഡിയോ എങ്ങനെ അശ്ലീല സൈറ്റിലെത്തിയെന്നതിനെക്കുറിച്ചും വലിയ തോതിലുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എങ്ങനെ അശ്ലീല സൈറ്റിലെത്തിയെന്നതിനെക്കുറിച്ച് ഡിഎംആര്‍സി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയിലെ ലൈവ് ഫീഡില്‍ നിന്നും സ്മാര്‍ട്ട് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പകര്‍ത്തിയിരിക്കുന്നത് ഡൽഹി മെട്രോയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. അതിനാല്‍ തന്നെ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ആരോ ആണ് വീഡിയോ പുറത്തുവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :