‘അനന്തരഫലം പിന്നാലെ എത്തും, സംഭവിച്ചത് ജനദ്രോഹം’; കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പോണ്‍ഹബ്

‘അനന്തരഫലം പിന്നാലെ എത്തും, സംഭവിച്ചത് ജനദ്രോഹം’; കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പോണ്‍ഹബ്

 pornhub , porn sites , central government , പോണ്‍ഹബ് , അശ്ലീല വിഡിയോ , കൊറി പ്രൈസ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (14:53 IST)
അശ്ലീല വിഡിയോ പോര്‍ട്ടലുകള്‍ നിരോധിച്ച ഇന്ത്യയുടെ നിലപാടിനെതിരെ പോണ്‍ഹബ്. പോണ്‍‌സൈറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്‌ത ദ്രോഹമാണെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്‍റ് കൊറി പ്രൈസ് പറഞ്ഞു.

നിരോധനം മൂലം അപകടകരമായ പോണ്‍ സൈറ്റുകള്‍ ആളുകളിലേക്ക് എത്തും. അതിന്റെ അനന്തരഫലം ഇപ്പോള്‍ നിര്‍ണയിക്കുക ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ പോണോഗ്രാഫിക്കെതിരെയും സ്വകാര്യമായി പോണ്‍ കാണുന്നതിനെതിരെയും ഒരു നിയമവുമില്ല. അതിനാല്‍ യാതൊരു കുറ്റവും ചുമത്താന്‍ സാധിക്കില്ലെന്നും കൊറി പ്രൈസ് വ്യക്തമാക്കി.

അശ്ലീല സൈറ്റുകള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ പോണ്‍‌ഹബ് എതിര്‍ക്കുന്നില്ല. സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും ഇന്ത്യന്‍ എക്‍സ്‌പ്രസിനു നല്‍കിയ അഭിമുഖത്തില്‍ കൊറി പ്രൈസ് പറഞ്ഞു.

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 827 പോൺ സൈറ്റുകളാണ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്‌തത്.

827 പോണ്‍ സൈറ്റുകളും 30 സാധാരണ വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനാണ് കോടതി ഉത്തരവ്.
ഇതിന്റെ അടിസ്ഥാനത്തിൽ 30 സാധാരണ സൈറ്റുകളെ ഒഴിവാക്കി 827 പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ഐടി വകുപ്പ് ടെലികോ മന്ത്രാലയത്തിന് നിർദേശം നൽകുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ദാതാക്കളായ റിലയൻസ് ജിയോ പോൺസൈറ്റുകൽ ബ്ലോക്ക് ചെയ്‌തതിനു പിന്നാലെയാണ് മറ്റു നെറ്റ്‌വര്‍ക്കുകളും അശ്ലീല സൈറ്റുകള്‍ക്ക് പൂട്ടിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :