പോൺ സൈറ്റുകൾക്ക് പൂട്ട് വീഴുന്നു, കർശന നടപടികളുമായി കേന്ദ്ര സർക്കാർ

Sumeesh| Last Updated: വ്യാഴം, 25 ഒക്‌ടോബര്‍ 2018 (16:50 IST)
രാജ്യത്ത് പോൺ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾ പൂട്ടാൽ കർശന നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. ഇതിന്റെ ഭഗമായി 827 പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകിക്കഴിഞ്ഞു. സെപ്തംബർ 27ന് പുറത്തുവന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

827 പോർൺ സറ്റുകളും 30 സാധാരണ വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 30 സാധാരണ സൈറ്റുകളെ ഒഴിവാക്കി 827 പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ഐ ടി വകുപ്പ് ടെലികോ മന്ത്രാലയത്തിന് നിർദേശം നൽകി.

ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് ഇതുസംബന്ധിച്ച് നിർദേശം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ടെലികോം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ദാതാക്കളായ റിലയൻസ് ജിയോ പോൺസൈറ്റുകൽ ബ്ലോക്ക് ചെയ്തതായാണ് റിപ്പോർട്ട്. റിലയൻസ് ജിയോയുടെ നെറ്റ്‌വർക്കുകളിൽ പോൺ സൈറ്റുകൾ ലഭ്യമാകുന്നില്ല എന്ന് യൂസർ ഫോറങ്ങളി പരാതി ശക്തമാവുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :