ഉത്തരാഖണ്ഡില്‍ പേമാരി, യമുനാ നദി വെള്ളപ്പൊക്ക ഭീഷണിയില്‍

ചണ്ഡിഗഢ്| vishnu| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (15:39 IST)
ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും പര്‍വതപ്രദേശങ്ങളില്‍ പേമാരി കനത്തതോടെ യമുന നദി വെള്ളപ്പൊക്കഭീഷണിയില്‍. ഹരിയാണയിലെ യമുനാതീരത്തുള്ള ഗ്രാമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നദിയിലിറങ്ങരുതെന്നും ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ ഏറ്റവും അടുത്തുള്ള പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയംപ്രാപിക്കണമെന്നുമാണ് നിര്‍ദ്ദേശം.

യമുനാനഗര്‍ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ജെ. ഗണേഷനാണ് മുന്നറിയിപ്പ് നല്‍കിയത്. ഹരിയാണയിലെ യമുനാനഗര്‍, കാര്‍ണല്‍, പാനിപ്പട്ട് ജില്ലകളിലൂടെയാണ് യമുന ഒഴുകുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :