മുല്ലപ്പെരിയാര്‍: കനത്ത മഴയില്‍ ജലനിരപ്പ് 140 അടിയിലേക്ക്

 മുല്ലപ്പെരിയാര്‍ അണക്കെട്ട് , തമിഴ്‌നാട് , കേരളം , കുമിളി , ജലനിരപ്പ്
കുമളി| jibin| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (12:19 IST)
കേരളത്തിന് ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. കുമിളിയിലും വൃഷ്ടിപ്രദേശത്തുമായി തുടരുന്ന മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുകയാണ്.

സെക്കന്‍ഡില്‍ 1049 ഘനയടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നത്. ഇതേ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 139.10 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം അടിയന്തരമായി യോഗം ചേരണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. എന്നാല്‍ ജല നിരപ്പ് 140അടിയായാല്‍ ഷട്ടറുകള്‍ തുറക്കാമെന്ന് തമിഴ്നാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലേക്ക് 456 ഘനയടി ജലമാണ് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജലനിരപ്പ് വ്യക്തമാക്കുന്ന സ്കെയിലുകള്‍ സ്പില്‍വേ ഷട്ടറുകള്‍ക്ക് സമീപം സ്ഥാപിക്കാനുള്ള നടപടി തമിഴ്നാട് ആരംഭിച്ചു. 152 അടിവരെ അടയാളപ്പെടുത്താവുന്ന സ്കെയിലുകളാണ് സ്പില്‍വേക്ക് സമീപം സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് സൂചനയുണ്ട്. മുല്ലപ്പെരിയാര്‍ ജലം തുറന്നുവിടുന്ന തേക്കടിയിലെ ഷട്ടര്‍ താഴ്ത്തിയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്നാട് ആരംഭിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :