കൊറിയയില്‍ മോഡി നടത്തിയ പ്രസംഗം വിവാദത്തില്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 20 മെയ് 2015 (14:07 IST)
ദക്ഷിണ കൊറിയയില്‍വെച്ച് പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ മോഡി നടത്തിയ പ്രസംഗം വന്‍വിവാദത്തിലേക്ക്. തന്റെ ഭരണത്തിനു മുമ്പ് രാജ്യത്ത് ജനിച്ചതില്‍ ഇന്ത്യന്‍ ജനത ലജ്ജിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

മുന്‍പ് ഇന്ത്യയില്‍ ജനിച്ചതില്‍ നിങ്ങള്‍ക്ക് ലജ്ജതോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുമെന്നും രാജ്യത്തെ ഭരണം മാറണമെന്ന് പ്രവാസികളും ആഗ്രഹിച്ചിരുന്നതായുമാണ് മോഡി പറഞ്ഞത്. മോഡിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ രംഗത്തെത്തി.

മോഡി രാജ്യത്തെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആരോപിച്ചു. സംഭവത്തില്‍ മോഡിയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. മോഡി ഇന്‍സള്‍ട്ട്സ് ഇന്ത്യ എന്ന ഹാഷ്ടാഗിലാണ് വിവാദ പ്രസംഗത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :