ഏഷ്യന്‍ രാജ്യങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി

സോൾ| VISHNU N L| Last Modified ചൊവ്വ, 19 മെയ് 2015 (08:59 IST)
സാർവദേശീയ നവീകരണത്തിനായി ഭരണസംവിധാനം, ഐക്യരാഷ്ട്ര സഭ, സുരക്ഷ കൗൺസിൽ എന്നിവയടക്കമുള്ളവയിൽ ഏഷ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സോളിലെ ഇന്ത്യന്‍ സമൂഹത്തൊട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയെയും കൊറിയയേയും പോലെ ഏഷ്യൻ രാജ്യങ്ങളിൽ ചിലത് സമൃദ്ധമാണ്. മറ്റുള്ളവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിന് നമുക്ക് സാധിക്കണം, ഒരു രാഷ്ട്രത്തിന്റെ ശക്തി മറ്റൊരു രാഷ്ട്രത്തിനു സഹായകമാകുന്ന രീതിയിൽ ഏഷ്യൻ രാജ്യങ്ങൾ പ്രവർത്തിക്കണം. ഏഷ്യൻ രാജ്യങ്ങൾ ഒരുമിച്ച് ഉയർന്നുവരുകയെന്നതാണ് എന്റെ സ്വപ്നം- മൊഡി പറഞ്ഞു.

ഇന്ത്യയ്ക്കായി കാണുന്ന അതേ സ്വപ്നമാണ് അയൽരാജ്യങ്ങൾക്കായും കാണുന്നത്, രാജ്യത്തിനകത്തും പുറത്തും വൻവളർച്ചയാണുണ്ടാകേണ്ടത്. വികസനത്തിനായി പ്രവർത്തിക്കുകയെന്നത് സർക്കാരുകളുടെ കർത്തവ്യമാണ്. ദേശീയപരമായി മാത്രമല്ല പ്രാദേശികമായും ഇത് നടപ്പാക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയിലേയും മംഗോളിയയിലേയും സന്ദർശനത്തിനുശേഷം ഇന്നലെയാണ് നരേന്ദ്ര മോദി സോളിലെത്തിയത്. ഇന്ത്യയിലെ ഊർജോൽപാദനമേഖലയിലെയും ചെറുനഗരങ്ങളിലെയും അടിസ്ഥാനസൗകര്യ വികസനത്തിന് ദക്ഷിണകൊറിയ ആയിരംകോടി ഡോളർ (ഏകദേശം 63,000 കോടി രൂപ) നൽകുമെന്ന് അറിയിച്ചിരുന്നു. വാണിജ്യ–വ്യാപാര സഹകരണത്തിൽ ഊന്നൽ നൽകി ‘തന്ത്രപ്രധാനമായ സവിശേഷ പങ്കാളിത്തത്തിലേക്ക്’ ഉഭയകക്ഷിബന്ധം ഉയർത്താനും ധാരണയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :