Sumeesh|
Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (16:18 IST)
ആദായ നികുതി വകുപ്പും ട്രാൻസ്ജെന്റേർസിനെ അംഗീകരിക്കാനൊരുങ്ങുന്നു. പൻകാർഡ് മുതൽ ആദായ നികുതി സംബന്ധമായി ഏത് കാര്യങ്ങൾക്കും വേണ്ട അപേക്ഷ ഫോമുകളിൽ ഇനി ട്രാൻസ് ജെന്റേർസ് എന്ന് പ്രത്യേഗം രേഖപ്പെത്താം. ഇതിനായ് ആദായനികുതി വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇനിമുതൽ ആദായ നികുതി വകുപ്പിന്റെ ഏതു അപേക്ഷാ ഫോമുകളിലും സ്ത്രീ, പുരുഷൻ എന്നിവരോടൊപ്പം മൂന്നാം ലിംഗത്തിനായും കോളം ഉണ്ടാകും.
നേരത്തെ ആധാർകാർഡിൽ ഇതിനായി അനുമതി നൽകിയിരുന്നെങ്കിലും. ആദായ നികുതി വകുപ്പിൽ ഇത്തരം ഭേതഗതി വരുത്താത്തത് വലിയ പ്രശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ്
സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്‌സസിന് ലഭിച്ചിരുന്നത്. ഈ പരാതികൾ പരിഗണിച്ചാണ് നിയം ഭേതഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തെരുമാനിച്ചത്.
ആധർകാർഡിൽ മൂന്നാം ലിംഗം എന്ന് രേഖപ്പെടുത്തിയിരുന്നതിനാൽ ഇവരുടെ പാൻകാർഡ് അപേക്ഷൾ തള്ളപ്പെട്ടിരുന്നു. അതിനാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് ആദായ നികുതി വകുപ്പിന്റെ പുതിയ നിയമ ഭേതഗതി.