‘മോ​ഹ​ൻ​ലാ​ൽ’ ക​രം​ചം​ന്ദ് ഗാ​ന്ധി; രാഷ്‌ട്രപിതാവിന്റെ പേര് മറന്ന് പ്രധാനമന്ത്രിയുടെ തകര്‍പ്പന്‍ പ്രസംഗം വീണ്ടും

ന്യൂ​ഡ​ൽ​ഹി, ബുധന്‍, 11 ഏപ്രില്‍ 2018 (18:39 IST)

Mohanlal , gandhi , Narendra modi , BJP , Mohandas Karamchand Gandhi , ന​രേ​ന്ദ്ര മോ​ദി , മ​ഹാ​ത്മ ഗാ​ന്ധി​ , ബിജെപി , ഗാന്ധിജി

ലഭിക്കുന്ന വേദികളിലെല്ലാം രാഷ്‌ട്രസ്‌നേഹവും ബിജെപിയുടെ മഹത്വവും പ്രസംഗിക്കുന്ന പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പേ​ര് വീണ്ടും മറന്നു.

ഗാന്ധിജി നേതൃത്വം നല്‍കിയ ചമ്പാരന്‍ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങിനിടെ ‘മോ​ഹ​ൻ​ലാ​ൽ ക​രം​ചം​ന്ദ് ഗാ​ന്ധി’ എന്നാണ് രാഷ്‌ട്രപിതാവിനെ പ്രധാനമന്ത്രി വിളിച്ചത്. ജ​ൻ​താ കി ​റി​പ്പോ​ർ​ട്ടറാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി​യി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ചയായിരുന്നു  മോദി പങ്കെടുത്ത ചടങ്ങ് നടന്നത്. ഭോ​ജ്പു​രി​യി​ൽ സം​സാ​രി​ച്ചു തു​ട​ങ്ങി​യ അദ്ദേഹം ബി​ഹാ​റി ഹി​ന്ദി​യി​ലേ​ക്കു തി​രി​ഞ്ഞതോടെയാണ് നാക്ക് പണികൊടുത്തത്. “മോ​ഹ​ൻ​ലാ​ൽ” ക​രം​ച​ന്ദ് ഗാ​ന്ധി​യെ മ​ഹാ​ത്മ ആ​ക്കി​യ​തും ബാ​പ്പു ആ​ക്കി​യ​തും ബി​ഹാ​റാ​യി​രു​ന്നു എ​ന്നാ​ണ് മോ​ദി പ്ര​സം​ഗി​ച്ച​ത്.

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മോ​ദി​ക്കു ഗാ​ന്ധി​ജി​യു​ടെ പേ​ര് തെറ്റുന്നത്. ഈ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷാജഹാൻ ചക്രവർത്തിയുടെ ഒപ്പുള്ള രേഖ കൊണ്ടുവന്നാൽ താജ്മഹൽ നിങ്ങളുടേതെന്ന് അംഗീകരിക്കാം: സുപ്രീം കോടതി

താജ്മഹൽ തങ്ങളുടേതെന്ന് ഉത്തർപ്രദേശിലെ സുന്നി വഖഫ് ബോർഡ് നൽകിയ പരാതിയിൽ സുപ്രീം കോടതിയുടെ ...

news

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: എഫ്ഐആര്‍ റദ്ദാക്കില്ല - വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

മൈക്രോഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. ...

news

ചെന്നൈയില്‍ പ്രതിഷേധം ശക്തം; മത്സരങ്ങള്‍ ചെപ്പോക്കില്‍ നിന്നും മാറ്റി - ഐപിഎല്‍ കേരളത്തിലേക്ക്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

അൾജീരിയയിൽ സൈനിക വിമാനം തകർന്നു വീണു; നൂറിലധികം പേർ മരണപ്പെട്ടു, മരണ സംഖ്യ ഇനിയും ഉയർന്നേക്കും

സൈനിക വിമാനം തകർന്നു വീണ് അൾജീരിയയിൽ വൻ ദുരന്തം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ...

Widgets Magazine