ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പരമേശ്വരന്‍ മൊഴി മാറ്റിയത് സി പി എമ്മിന്റെ സമ്മര്‍ദ്ദം മൂലമെന്ന് മകന്‍

വ്യാഴം, 12 ഏപ്രില്‍ 2018 (11:46 IST)

വരാപ്പുഴയിൽ യുവാവ് പൊലീസ് കസ്റ്റ‍ഡിയിൽ മരിച്ച സംഭവത്തിൽ വ്യാജ മൊഴി നല്‍കാന്‍ പരമേശ്വരന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് സി പി എം പാര്‍ട്ടി നേതാക്കളെന്ന് റിപ്പോര്‍ട്ട്. ശ്രീജിത്തിനെതിരെ വ്യാജതെളിവുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി വെളിപ്പെടുത്തൽ. 
 
പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെക്കൊണ്ടു കള്ളമൊഴി ഉണ്ടാക്കാന്‍ നീക്കം നടക്കുന്നതായി മകൻ ശരത് ആരോപിച്ചു. ശ്രീജിത്തിനെതിരെ മൊഴി നല്‍കിയെന്ന ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ നിലപാട് പാര്‍ട്ടി സമ്മര്‍ദംമൂലമാണെന്ന് ശരത് മനോരമ ന്യൂസിനോടു പറഞ്ഞു.
 
ശ്രീജിത്തിനെ സംഭവസ്ഥലത്ത് കണ്ടെന്ന പൊലീസ് മൊഴി അന്നുതന്നെ അച്ഛന്‍ നിഷേധിച്ചതാണ്. പാര്‍ട്ടിക്കാര്‍ വന്നു പോയശേഷമാണ് അച്ഛന്‍ മൊഴി മാറ്റിയത്. ആദ്യം സഖാവ് ഡെന്നിയും ലോക്കല്‍ കമ്മിറ്റിയംഗം കെ.ജെ.തോമസും അച്ഛനെ വീട്ടില്‍ വന്നുകൊണ്ടുപോയി. അതിനുശേഷമാണ് അച്ഛന്‍ മൊഴിമാറ്റിയതെന്ന് ശരത് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാമലീല റിലീസ് ചെയ്യുവാന്‍ എനിക്ക് ഭയമായിരുന്നു: ദിലീപ്

രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി തനിക്ക് നല്‍കിയത് ഒരു രണ്ടാം ജന്മമാണെന്ന് നടന്‍ ...

news

മണിക്ക് നീതി തേടി കുടുംബം മമ്മൂട്ടിയുടെ അരികില്‍?

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെക്കുറിച്ചു ഗുരുതരമായ ആരോപണം ഉന്നയിച്ച സംവിധായകന്‍ ശാന്തിവിള ...

news

പതിനെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ബിജെപി എം എല്‍ എയ്ക്കെതിരെ പീ‍ഡനക്കേസ്

ലക്നൌവില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗം ചെയ്യുകയും യുവതിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിൽ ...

news

റേഡിയോ ജോക്കിയുടെ മരണം; ക്വട്ടേഷന്‍ തന്നെയെന്ന് പൊലീസ്, ഒന്നാം പ്രതി സത്താര്‍

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ ...

Widgets Magazine