ഭിന്നലിംഗക്കാരെ പരിഗണിക്കാനാകില്ലെന്ന് യുപിഎസ്സി

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 18 ജൂണ്‍ 2015 (14:51 IST)
പരീക്ഷാഫോമുകളില്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള കോളം തല്‍ക്കാലം ഉള്‍പ്പെടുത്താനാവില്ലെന്ന് യുപിഎസ്സി ഭിന്നലിംഗക്കാരെ കുറിച്ച് സുപ്രീംകോടതി വ്യക്തമായ നിര്‍വ്വചനം പുറപ്പെടുവിക്കാത്തതിനാലാണ് ഈ തീരുമാനമെന്ന് യുപിഎസ്സി ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള അപേക്ഷാ ഫോമില്‍ ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി യുപിഎസ്സിയോട് വിശദീകരണം ചോദിച്ചിരുന്നു. ഭിന്നലിംഗക്കാര്‍ എന്താണെന്നതില്‍ വ്യക്തത നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതായി യുപിഎസ്സി ഇന്ന് കോടതിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :