ഡൽഹി സര്‍ക്കാരിന് തിരിച്ചടി, ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി| VISHNU| Last Modified വെള്ളി, 29 മെയ് 2015 (12:21 IST)
ഡൽഹി സർക്കാരിനെ പിന്തുണച്ച് ഹൈക്കോടതി നൽകിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്ങിന്റെ അധികാരത്തെ കുറിച്ച് ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ലഫ്.ഗവർണർക്ക് പൂർണ അധികാരം നൽകികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം സംശയാസ്പദമാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

തങ്ങളുടെ വാദം കേള്‍ക്കാതെ ഹൈക്കൊടതി ഏകപക്ഷീയമായ നിലപാടെറ്റുക്കുകകയായിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഇത് പരിഗണിച്ചാണ് ഹൈക്കൊടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ ഡൽഹി സർക്കാരിനും മറ്റുള്ളവർക്കും നോട്ടീസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ നോട്ടീസിനു മറുപടി അയയ്ക്കണം.

ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളിൽ ലഫ്. ഗവർണർ നജീബ് ജങ്ങിന് സമ്പൂർണാധികാരം നൽകുന്ന വിജ്ഞാപനം കഴിഞ്ഞ ദിവസമാണു കേന്ദ്രസർക്കാർ പുറത്തിറക്കിയത്. മുഖ്യമന്ത്രിയോട് കൂടിയാലോചിക്കാതെ നിയമനം നടത്തുന്നതിനുള്ള അധികാരം ലഫ്. ഗവർണർക്കുണ്ടെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഡൽഹി നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് പ്രമേയവും പാസാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :