മോദി ഭക്തർ പറയുന്നത് വിശ്വസിക്കരുത്, കള്ളമാണ്: ടിനി ടോം

സംഘപരിവാറിന്റെ മുഖമടച്ച മറുപടി

അപർണ| Last Modified ഞായര്‍, 15 ജൂലൈ 2018 (16:57 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പുകഴ്തി സംസാരിച്ചിട്ടില്ലെന്ന് നടൻ ടിനി ടോം. മോദി ഭക്തര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വാസ്ഥവവിരുദ്ധമാണെന്ന് ടിനി ടോം വ്യക്തമാക്കുന്നു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ തനിക്കെതിരെയുള്ള വ്യാജവാര്‍ത്തകളെ നിഷേധിച്ചത്.

”ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാന്‍ തയാറാകുന്നില്ല’ എന്ന് ടിനി ടോം പറഞ്ഞത്തായി സംഘപരിലാര്‍ ഫേസ്ബുക്കിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

എന്നാൽ, ഇത് വർധിച്ച സാഹചര്യത്തിലാണ് ടിനി ടോം സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്. ഫെയ്സ് ബുക്കിലൂടെ പുറത്തുവന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. അങ്ങനെയൊരുകാര്യം ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് രാഷട്രീയമില്ല.എന്നെ സ്നേഹിക്കുന്നവര്‍ ഒരിക്കലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുത് ” . ടിനി ടോം ഫെയ്സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :