രാഷ്‌ട്രീയ മുതലെടുപ്പ് ഇങ്ങനെയും; അഭിമന്യുവിന്റെ കുടുംബത്തെ കാണാനെത്തിയ സുരേഷ് ഗോപി വഴിനീളെ സെല്‍ഫിയെടുത്തു നടന്നു - ചിത്രങ്ങള്‍ പുറത്ത്

രാഷ്‌ട്രീയ മുതലെടുപ്പ് ഇങ്ങനെയും; അഭിമന്യുവിന്റെ കുടുംബത്തെ കാണാനെത്തിയ സുരേഷ് ഗോപി വഴിനീളെ സെല്‍ഫിയെടുത്തു നടന്നു - ചിത്രങ്ങള്‍ പുറത്ത്

 Abhimanyu , Abhimanyu murder case , Vattavada , Suresh gopi , SFI , ബിജെപി , സുരേഷ് ഗോപി , അഭിമന്യു , മഹാരാജാസ് , അഭിമന്യു
കൊച്ചി| jibin| Last Modified ശനി, 7 ജൂലൈ 2018 (14:49 IST)
കൊല്ലപ്പെട്ട മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചത് വിവാദമാകുന്നു. അഭിമന്യുവിന്റെ നാടായ വട്ടവടയിലെത്തിയ അദ്ദേഹം ബിജെപി
പ്രവര്‍ത്തകര്‍ക്കൊപ്പം വഴിനീളെ സെല്‍ഫിയെടുത്ത് നീങ്ങിയതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

അഭിമന്യുവിന്റെ അരുംകൊല നടന്നതിന്റെ ഞെട്ടലില്‍ നിന്നും നാട് ഇതുവരെ മോചിതമായിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ സെല്‍ഫി പ്രേമം പ്രദേശവാസികള്‍ കണ്ടത്.


ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായ വാഗ്ദാനം അഭിമന്യുവിന്റെ മാതാപിതാക്കള്‍ തള്ളിയ സാഹചര്യത്തിലാണ് രാഷ്‌ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കി ബിജെപി എംപി വട്ടവടയിലെത്തിയത്.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. കേസില്‍ പൊലീസ് തിരയുന്ന 12 പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് അന്വേഷണസംഘം നീക്കമാരംഭിച്ചത്.

കൊല്ലപ്പെടുന്നതിന് മുമ്പ് അഭിമന്യുവിന് വന്ന ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍‌വാലിയിലുമാണ് പരിശോധന നടത്തിയത്.

കേസുമായി ബന്ധപ്പെട്ട്
രണ്ടു പേര്‍ കൂടി ഇന്ന് അറസ്‌റ്റിലായി. എസ്‌ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ആറായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :