മാനുഷി ഛില്ലറിന് സുസ്മിത സെന്‍ നല്‍കിയ ഉപദേശം; വീഡിയോ വൈറല്‍ !

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:36 IST)

ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് പോകുന്നതിന് മുന്‍പ് വിമാനത്തില്‍ വെച്ച് മുന്‍ വിശ്വസുന്ദരി സുസ്മിത സെന്‍ മാനുഷി ഛില്ലാറിനോട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത്. മുന്‍ ലോകസുന്ദരി സുസ്മിത സെന്നുമായുള്ള മാനുഷിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 
 
‘നിങ്ങളിലുള്ളത് ഏറ്റവും മികച്ചത് നല്‍കുക, ബാക്കി ദൈവത്തിന്റെ കൈയിലാണെന്നാണ് സുസ്മിത പറഞ്ഞത്’. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. മാനുഷി ഛില്ലര്‍ (21) ഇനി ലോകസുന്ദരി.
 
 മിസ് വേള്‍ഡ് ആകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ഛില്ലര്‍. 2000ല്‍ പ്രിയങ്ക ചോപ്രയാണ് ഈ പട്ടം ഒടുവില്‍ ഇന്ത്യയിലെത്തിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷി 108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് കിരീടം നേടിയത്. ഹരിയാന സ്വദേശിനിയാണ് മാനുഷി. 

മിസ് വേള്‍ഡ് മത്സരത്തിലെ ഓരോ ഘട്ടത്തെയും ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും മറികടന്ന മാനുഷി ചില്ലാര്‍ ഒടുവില്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. 'ലോകത്തിലെ ഏത് ജോലിയാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം അര്‍ഹിക്കുന്നത്?’ എന്നായിരുന്നു ജഡ്ജസ് മാനുഷിയോട് ചോദിച്ച അവസാനത്തെ ചോദ്യം.
 
“എന്‍റെ അമ്മയാണ് എന്നും എനിക്ക് ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ട് ഞാന്‍ പറയും, അമ്മയുടെ ജോലിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നതെന്ന്. ഇത് പണവുമായി ബന്ധപ്പെട്ടല്ല, സ്നേഹവും ആദരവുമെല്ലാം അമ്മയുടെ ജോലിയാണ് ഏറ്റവും അര്‍ഹിക്കുന്നത്” - മാനുഷിയുടെ ഈ ഉത്തരമാണ് അവര്‍ക്ക് ലോകസുന്ദരിപ്പട്ടം വേഗത്തിലാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇവരില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ അതോ മകളോ?

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ...

news

എന്റെ കാലില്‍ വീണ് അവർ മാപ്പു ചോദിക്കുന്നത് എല്ലാവരും കാണും: ബാബു ആന്റണി

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആന്റണി. നടി ചാർമിളയുമായുള്ള വിവാദവും ...

news

പൃഥ്വിയുടെ ‘വിമാന’ത്തിന്റെ ടീസര്‍ പുറത്ത് !

മലയാളത്തിലെ പ്രിയതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ ‘വിമാനത്തി’ന്റെ ടീസര്‍ പുറത്തി. ...

news

ലൈംഗിക തൊഴിലാളിയായി സദ ; അതിന് പിന്നിലെ ലക്ഷ്യം ഇത് തന്നെ !

ചിയാന്‍ വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അന്യനിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സദ ...

Widgets Magazine