തെലുങ്കാനയില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയ ശേഷം മധ്യവയസ്കനെ കൊലപ്പെടുത്തി

തെലുങ്കാനയില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയ ശേഷം മധ്യവയസ്കനെ കൊലപ്പെടുത്തി

ഹൈദരാബാദ്| aparna shaji| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (10:55 IST)
തെലുങ്കാനയിൽ കൂട്ടമാനഭംഗത്തിനിരയായ നാൽപ്പതുകാരന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. അഫ്‌സല്‍ഗുഞ്ചിലെ പുത്‌ലിബൗളിന്‌ സമീപം ഒരു ബാറിലാണ്‌ ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌.

മൃതദേഹത്തിൽ ക്രൂരമായി മർദ്ദിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. അഞ്ജാതർ ഇയാളെ മാനഭംഗത്തിന് ഇരയാക്കിയതിന് തെളിവുകൾ ലഭിച്ചുവെന്ന് സുൽത്താൻ ബസാർ എ സി പി ആർ ഗിരിധർ വ്യക്തമാക്കി. മുഖത്തും തലയിലുമാണ് കൂടുതൽ പാടുകൾ. കൈകാലുകളും വായും തുണികൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു പൊലീസിന് ഇയാളുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.

മരിച്ച വ്യക്തിയെ തിരിച്ചറിയാനാകുന്ന ഒന്നും തന്നെ മൃതദേഹത്തിൽ നിന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ സമീപത്തുനിന്നും മദ്യക്കുപ്പികൾ കണ്ടെത്താൻ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു. മരിച്ചയാളുടെ കയ്യിൽ 'ലക്ഷ്‌മാമ്മാ' എന്ന് പച്ചകുത്തിയിട്ടുണ്ട്, ഇയാളുടെ ഭാര്യയുടെ പേരാകാം ഇതെന്ന നിഗമനത്തിലാണ് പൊലീസ്. അഞ്ജാതർക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :