മണിയുടെ മരണം: ഇടുക്കി സ്വദേശിയായ കൂലിപ്പണിക്കാരന്‍ കസ്റ്റഡിയിൽ

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി പടിക്കപ്പു സ്വദേശിയായ കൂലിപ്പണിക്കാരനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തൊടുപുഴ, കലാഭവൻ മണി, പൊലീസ്, മരണം, അടിമാലി thodupuzha, kalbhavan mani, police, death, adimali
തൊടുപുഴ| Sajith| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (08:41 IST)
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി പടിക്കപ്പു സ്വദേശിയായ കൂലിപ്പണിക്കാരനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് ഇയാളെ ചാലക്കുടിയിലേക്കു കൊണ്ടുപോയി. മണിയുടെ സഹായികളുമായി ഇയാൾക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. മണി മരിച്ചദിവസവും തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഇയാൾ മണിയുടെ സങ്കേതമായ പാടിയിൽ‌ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

പൂപ്പാറയിലുള്ള രണ്ടേക്കർ സ്ഥലം വാങ്ങുന്നതിനായി മണി തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. രാജാക്കാട്ടുള്ള തന്റെ സുഹൃത്തുമായി ചേർന്നായിരുന്നു മണി സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ വിലയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്നു ആ സ്ഥലം വാങ്ങുന്നത് ഉപേക്ഷിക്കുകയായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ രാജാക്കാട് മേഖലയിലായിരുന്നു മണി അധികസമയവും ചെലവഴിച്ചിരുന്നത്.

സുഹൃത്തിന്റെ വീട്ടിലും രാജാക്കാട്ടെ സ്വകാര്യ റിസോർട്ടിലുമായിരുന്നു മണി താമസിക്കാറുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഈ മേഖലകളിൽ മണിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരുടെ ഫോൺ നമ്പരുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :