മറീന വിദ്യാര്‍ഥികള്‍ പിടിച്ചടക്കി; ജെല്ലിക്കെട്ടിനായി രാത്രിയിലും പോരാട്ടം - വീഡിയോ കാണാം

ജെല്ലിക്കെട്ടിനായി രാത്രിയിലും പോരാട്ടം - വീഡിയോ കാണാം

ചെന്നൈ| jibin| Last Updated: വ്യാഴം, 19 ജനുവരി 2017 (14:13 IST)
ജെല്ലിക്കെട്ടിനായി ചെന്നൈയില്‍ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സമരം നടക്കുന്ന മറീന ബീച്ചിലേക്ക് എത്തുന്നത്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ബുധനാഴ്‌ച മറീനയിലേക്ക് ഒഴുകിയെത്തിയത്. വിദ്യാര്‍ഥികള്‍ തുടക്കമിട്ട പ്രതിഷേധത്തിന് സിനിമാ താരങ്ങളടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം കരുത്താര്‍ജിച്ചത്. ചെന്നൈ, മധുര, കോയമ്പത്തൂര്‍, രാമനാഥപുരം, തിരുനെല്‍‌വേലി, തിരുച്ചിറപ്പള്ളി, ശിവഗംഗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ചെന്നൈയിലേക്ക് എത്തുന്നത്.

ബുധനാഴ്‌ച അതിശക്തമായ പ്രക്ഷോഭത്തിനാണ് മറീന വേദിയായത്. ലൈറ്റുകള്‍ ഓഫ് ചെയ്‌തിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോകാന്‍ തയാറായില്ല. ഇതിനിടെ പൊലീസും സമരക്കാരും തമ്മില്‍ ചെറിയ വാക്കേറ്റവുമുണ്ടായി. രാത്രിയിലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മുദ്രാവക്യവുമായി രംഗത്തെത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

ഒരു ലക്ഷത്തോളം പേരാണ് ബുധനാഴ്‌ച മറീനയില്‍ എത്തിയത്. തമിഴകത്തിന്റെ ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുംവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. അതേസമയം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വ്യാഴാഴ്‌ച വൈകിട്ടോടെ കൂടുതല്‍ ആളുകള്‍ മറിനയിലേക്ക് എത്തുമെന്ന നിഗമനത്തിലാണ് അധികൃതര്‍.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :