ബിരിയാണി നിരോധിക്കണം, അല്ലെങ്കില്‍ കഴിക്കരുത്: കമൽഹാസൻ

ബിരിയാണി നിരോധിക്കണമെന്ന് കമൽഹാസൻ

 jallikattu , Kamal Hassan , Supremcourt , super star , biriyani , Tamilnadu , കമൽഹാസൻ , ബിരിയാണി , ജെല്ലിക്കെട്ട് , തമിഴ്‌നാട് , സ്‌പെയിനിലെ കാളപ്പോര്
ചെന്നൈ| jibin| Last Modified തിങ്കള്‍, 9 ജനുവരി 2017 (16:42 IST)
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തില്‍ പരിഹാസവുമായി തെന്നിന്ത്യൻ സൂപ്പർ സ്​റ്റാർ കമൽഹാസൻ. ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നി​രോധിക്കണം. ജെല്ലക്കെട്ടിൽ മൃഗങ്ങളോട്​ ക്രൂരത കാണിക്കുന്നു എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ ആവശ്യമുന്നയിക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.

ജെല്ലിക്കെട്ടിന്റെ വലിയ ആരാധകനായ ഞാന്‍ ഈ മത്സരം പരിശീലിക്കുകയും ചെയ്‌തിട്ടുണ്ട്. മൃഗങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ജെല്ലിക്കെട്ടിലൂടെ സംഭവിക്കുന്നില്ലെന്നും വ്യക്തമാക്കി.

ലോകപ്രശസ്‌തമായ സ്‌പെയിനിലെ കാളപ്പോരിനോടാണ് പലരും ജെല്ലിക്കെട്ടിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന് അതുമായി യാതൊരു ബന്ധവുമില്ല. അവിടെ കാളകൾക്ക്​
ഉപദ്ര​വമേൽക്കേണ്ടി വരുമ്പോള്‍ ഇവിടെ അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നും ഒരു ദേശിയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തില്‍ കമൽഹാസൻ പറഞ്ഞു.

മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നപേരിൽ 2014ലാണ്​ സുപ്രീംകോടതി ജെല്ലിക്കെട്ട്​ നടത്തുന്നത്​ നിരോധിച്ചത്​.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :