അമ്മയുടെ സ്‌മാരകത്തിന് ചെലവഴിക്കുന്ന തുക എത്രയെന്നറിഞ്ഞാല്‍ ഞെട്ടും - ചുക്കാന്‍ പിടിക്കുന്നത് ഒപിഎസ്

ജയലളിതയുടെ സ്‌മാരകത്തിന് ചെലവഴിക്കുന്ന തുക എത്രയെന്നറിഞ്ഞാല്‍ ഞെട്ടും

ചെന്നൈ| jibin| Last Modified ശനി, 10 ഡിസം‌ബര്‍ 2016 (18:58 IST)
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴിയും പാര്‍ട്ടിയിലെ ശക്തി കേന്ദ്രവുമായ നടരാജന്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അമ്മയ്‌ക്കായി സ്‌മാരകം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

മറീന ബീച്ചില്‍ ജയലളിതയെ അടക്കം ചെയ്‌ത ഇടത്ത് സ്‌മാരകം പണിയാന്‍ സര്‍ക്കാര്‍ 15 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിനായുള്ള അളവെടുപ്പ് നടത്തി കഴിഞ്ഞു. സ്‌മാരക നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും മുഖ്യമന്ത്രി പനീര്‍ സെല്‍‌വം വ്യക്തമാക്കി.

ശശികല നടരാജന്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകുന്ന കാര്യത്തില്‍ തീരുമാനമായി. ശശികലയോട് അണ്ണാ ഡിഎംകെ നേതൃസ്ഥാനം ഏറ്റെടുക്കാൻ പാർട്ടിയുടെ പ്രമുഖ നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു.



പോയസ് ഗാർഡനിലെ വസതിയിലെത്തിയാണ് പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനനും, മുതിർന്ന നേതാവ് കെഎ സെങ്കോട്ടയ്യനും ചെന്നൈ മുൻ മേയർ സൈദ എസ് ദുരൈസാമിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈയാവശ്യം ഉന്നയിച്ചത്. ജയലളിതയെപ്പോലെ ശശികലയും പാർട്ടിയെ നയിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മറീന ബീച്ചില്‍ ജയലളിതയെ അടക്കം ചെയ്‌ത അന്നുമുതല്‍ ആയിരങ്ങളാണ് കുടീരത്തില്‍ എത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും സ്‌ത്രീകളും എന്നും മറീനയില്‍ എത്തുന്നുണ്ട്. വെള്ളിയാഴ്‌ച വൈകിട്ട് ശശികലയും സന്ദര്‍ശനം നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :