അമ്മയ്ക്ക് അശ്രുപൂജയുമായി തമിഴകം; മൃതദേഹം ദഹിപ്പിച്ചില്ല; മൃതദേഹം സംസ്കരിച്ചതിനു പിന്നില്‍ സങ്കടപ്പെടുത്തുന്ന ഒരു സത്യമുണ്ട്

ജയലളിതയുടെ മൃതദേഹം സംസ്കരിച്ചു

ചെന്നൈ| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (18:24 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം മെറീന കടല്‍ക്കരയില്‍ സംസ്കരിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ സാക്‌ഷ്യം വഹിച്ച ചടങ്ങില്‍ മറീന ബീച്ചിലെ കാമരാജര്‍ ശാലയില്‍, മുന്‍ മുഖ്യമന്ത്രി എം ജി ആറിന്റെ ശവകുടീരത്തിനു, സമീപമായാണ് ജയലളിതയുടെ മൃതദേഹം സംസ്കരിച്ചത്.

നേരത്തെ ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുമെന്ന് പിന്നീട് അറിയുകയായിരുന്നു. തമിഴ് ബ്രാഹ്‌മിണ്‍ അയ്യങ്കര്‍ കുടുംബത്തില്‍പ്പെട്ട ജയലളിതയുടെ മൃതദേഹം ആചാരപ്രകാരം സംസ്കരിക്കുകയായിരുന്നു.

ആചാരപ്രകാരം, പുത്രന്‍ ഇല്ലെങ്കില്‍ ദഹിപ്പിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. അനേകര്‍ക്ക് അമ്മയായ ജയലളിതയുടെ സംസ്കാരചടങ്ങുകള്‍ ഉറ്റതോഴി ശശികലയും ശശികലയുടെ സഹോദരി പുത്രനും ചേര്‍ന്നാണ് നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :