പ്രധാനമന്ത്രി മോഡിയുടെ ജനപ്രീതിയില്‍ കുറവില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്; നിലവില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ ഡി എ തന്നെ അധികാരത്തില്‍ വരുമെന്നും സര്‍വേ

മോഡിയുടെ ജനപ്രീതിയില്‍ കുറവില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 20 ഓഗസ്റ്റ് 2016 (09:32 IST)
ജനപ്രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തിയാല്‍ 304 സീറ്റുമായി എന്‍ ഡി എ വീണ്ടും അധികാരത്തില്‍ വരുമെന്നും സര്‍വേയില്‍ പറയുന്നു.

രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളില്‍ ഇന്ത്യാ ടുഡേ, മൂഡ് ഓഫ് നേഷന്‍ എന്ന പേരില്‍ നടത്തിയ സര്‍വേയിലാണ് പ്രധാനമന്ത്രി മോഡിക്കും സംഘത്തിനും ജനപ്രീതിയില്‍ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം ആളുകളും മോഡി തന്നെ വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 13 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :