ഗുജറാത്തിലെ താല്പര്യം പ്രധാനമന്ത്രി മോഡി കശ്‌മീരില്‍ കാണിക്കുന്നില്ലെന്ന് ഒമര്‍ അബ്‌ദുള്ള

പ്രധാനമന്ത്രി മോഡിക്കെതിരെ ഒമര്‍ അബ്‌ദുള്ള

ശ്രീനഗര്‍| JOYS JOY| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (20:03 IST)
കശ്‌മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൌനത്തെ വിമര്‍ശിച്ച് ഒമര്‍ അബ്‌ദുള്ള. ജമ്മു കശ്‌മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായുള്ള പാകിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത വിമര്‍ശനവുമായി കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള രംഗത്തു വന്നിരിക്കുന്നത്.

ഗുജറാത്തിനോടുള്ള താല്പര്യം പ്രധാനമന്ത്രി മോഡി കശ്‌മീരിനോട് കാണിക്കുന്നില്ലെന്ന് ആയിരുന്നു പരാതി. ഗുജറാത്തില്‍ ചെറിയ ഒരു പ്രശ്നം വരുമ്പോള്‍ പോലും അവിടെ സന്ദര്‍ശനം നടത്താനും ജനങ്ങളുമായി ചര്‍ച്ച നടത്താനും പ്രധാനമന്ത്രി സമയം കണ്ടെത്താറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് കശ്‌മീര്‍ വിഷയം ഗൌരവമായി പരിഗണിക്കാത്തതെന്നും ഒമര്‍ അബ്‌ദുള്ള ചോദിച്ചു.

കശ്‌മീരിലെ പ്രശ്നങ്ങളെക്കുറിച്ച് പറയാത്ത മോഡി എന്തിനാണ് ബലൂചിസ്ഥാന്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. വരും തലമുറയുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കി കശ്‌മീര്‍ പ്രശ്നത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :