കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്കെതിരെ ഇറക്കിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി| Last Modified വ്യാഴം, 14 മെയ് 2015 (12:15 IST)
മാധ്യമങ്ങള്‍ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. ഉത്തരവില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്ന് വ്യക്തമാക്കിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് വിവാദ ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയത് .

ഉത്തരവിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തുവന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ മകന്‍ അമിത് സിബലാണ് ഉത്തരവിനെതിരെ കോടതിയെ സമീപിപ്പിച്ചത്. ഉത്തരവില്‍ ഉദ്യോഗസ്ഥരേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ വന്നാല്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :