ആം ആദ്മി വെട്ടിലായി; ഡല്‍ഹി നിയമമന്ത്രിയുടെ ബിരുദം വ്യാജമെന്ന് ആരോപണം

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (18:24 IST)
ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ വെട്ടിലാക്കി ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍സിംഗ് തോമറിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം. തോമറിന്റെ നിയമ ബിരുദം വ്യാജമാണെന്നാണ് ആരോപണമുണ്ടായിരിക്കുന്നത്.

ബിഹാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു നിയമ ബിരുദം നേടിയതായാണ് തോമര്‍
അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തോമറിന് ബിരുദം നല്‍കിയതായി യൂണിവേഴ്സിറ്റിയില്‍ രേഖകളില്ലെന്നും തോമറിന്റെ സര്‍ട്ടിഫിക്കറ്റിന്റെ നമ്പരില്‍ മറ്റൊരാള്‍ക്കാണു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നുമാണ് യൂണിവേഴ്സിറ്റി അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തോമറിനോട്
വിശദീകരണം ആവശ്യപ്പെട്ടു.

സംഭവത്തില്‍ തോമറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. തോമര്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാവും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :