ഡൽഹിയിൽ ആര്‍ക്കാണ് അധികാരം? ഗവര്‍ണറും കെജ്രിവാളും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം

ന്യൂഡൽഹി| vishnu| Last Modified തിങ്കള്‍, 4 മെയ് 2015 (15:47 IST)
അധികാരം ഏറ്റെടുത്ത നാള്‍ മുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അരവിന്ദ് കെജ്രിവാള്‍ വീണ്ടും അധികാരം സംഭന്ധിച്ച തര്‍ക്കത്തിലേക്ക്. ഇത്തവണ ഡല്‍ഹി ഗവര്‍ണറുമായാണ് കെജ്രിവാളിന്റെ ശീതസമരം.
വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ഫയലുകൾ ഗവർണർക്ക് അയച്ചു നൽകേണ്ടെന്ന കേജ്‌രിവാളിന്റെ വിവാദ നിർദ്ദേശമാണ്
ഇപ്പോള്‍ പ്രശ്നത്തിന് കാരണമായത്. ഇത് ഗവണർ നജീബ് ജുങിനെ ചൊടിപ്പിച്ചതായാണ് വിവരം.

നിയമവും ഭരണ ഘടനയുമൊക്കെ അനുസരിച്ച് കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്ക് വിശേഷാധികാരമാണുള്ളത്. അതിനാല്‍ നിയമസഭയേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ചുള്ള ഫയലുകൾ ഗവർണറുടെ മുന്നിൽ ഹാജരാക്കി അന്തിമ അംഗീകാരം വാങ്ങേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഇതൊന്നും ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കെജ്രിവാള്‍ തന്റെ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത് ക്ഷുഭിതനായ ഗവര്‍ണര്‍ ഉടന്‍ തന്നെ മന്ത്രിമാർക്ക് നൽകിയ വിവാദ നിർദ്ദേശം പിൻവലിക്കാനും കേജ്‌രിവാളിനോട് ഗവർണർ ഉത്തരവിടുകയായിരുന്നു.

പൊതുഉത്തരവുകൾ, ഭൂമി, പൊലീസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ മാത്രം ഗവർണർക്ക് നൽകിയാൽ മതിയെന്നായിരുന്നു മന്ത്രിമാരോട് കേജ്‌രിവാൾ നിർദ്ദേശിച്ചത്. എന്നാൽ, കേജ്‌രിവാളിന്റെ നിർദ്ദേശം അപ്പാടെ തള്ളിയ ഗവർണർ, ഫയലുകൾ കൃത്യമായി തന്റെ ഓഫീസിൽ എത്തിക്കാൻ മന്ത്രിമാർക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകുകയായിരുന്നു.1991ലെ ജി എൻ സി ടി ഡി നിയമവും ബിസിനസ് റൂളും അനുസരിച്ച്, ഭരണ നിർവഹണത്തിൽ ഗവണർറെ സഹായിക്കുകയാണ് മുഖ്യമന്ത്രിയുടേയും അദ്ദേഹം നേതൃത്വം നൽകുന്ന മന്ത്രിസഭയുടേയും ചുമതലയെന്ന് ജുങ് വ്യക്തമാക്കി.

എല്ലാ കാര്യങ്ങൾക്കും ഗവർണറുടെ ഓഫീസിനെ ശല്യപ്പെടുത്തേണ്ടെന്ന് കരുതിയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയതെന്നാണ് ഇതു സംബന്ധിച്ച് സർക്കാരിന്റെ വിശദീകരണം.എന്നാല്‍ സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കാനുള്ള വിവേചനാധികാരം ഗവർണർക്കുണ്ട്. നിയമസഭയേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ചുള്ള ഫയലുകൾ ഗവർണറുടെ മുന്നിൽ ഹാജരാക്കി അന്തിമ അംഗീകാരം വാങ്ങേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും ഗവർണർ കേജ്‌രിവാളിനെ ഓർമിപ്പിച്ചു. അതേസമയം, കേജ്‌രിവാൾ നിയമവും ഭരണഘടനയും മാനിക്കണം എന്നായിരുന്നു ഈ വിഷയത്തെ കുറിച്ച് ബിജെപിയുടെ പ്രതികരണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :