ശ്രീനു എസ്|
Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (08:02 IST)
കൊവിഡ് സാഹചര്യത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിവാഹത്തിന് ബദല്‍ സംവിധാനം വേണം. ഇതിന് വീഡിയോ കോണ്‍ഫറസിലൂടെയും രജിസ്‌ട്രേഷന്‍ നടത്താമെന്നും കോടതി നിര്‍ദേശിച്ചു. നിലവിലെ വിവാഹ നിയമം 1954ലാണ് രൂപപ്പെട്ടത്. അന്ന് ഇന്നത്തെ പോലെ സാങ്കേതിക വിദ്യയൊന്നുമില്ല.
കാലത്തിനൊപ്പം നിയമങ്ങള്‍ സഞ്ചരിക്കണമെന്നും കോടതി പറഞ്ഞു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ ഹരിയാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി നിര്‍ദേശം.