ശ്രീനു എസ്|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (19:51 IST)
മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം കടലില്‍ കുടുങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയില്‍ നിന്ന് 20ഓളം മത്സ്യതൊഴിലാളികളുമായി പോയ ത്വയ്ബ എന്ന് പേരുള്ള വള്ളമാണ് പടിഞ്ഞാറു ഭാഗത്ത് കുടുങ്ങിയത്. വിവരം കോസ്റ്റല്‍ പോലീസിനെ അറിയിക്കുകയും കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി കുടുങ്ങിക്കിടന്ന വള്ളം കയര്‍ കൊണ്ട് കെട്ടി വലിച്ച് ഉച്ചയ്ക്ക് 2 അര മണിയോടെ കരയ്‌ക്കെത്തിച്ചു.