Sumeesh|
Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (14:05 IST)
ഡൽഹി: പുരുഷൻമാരുടെ വിവാഹപ്രായം 21ൽ നിന്നും 18 ആക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി നൽകിയ അഭിഭാഷകന് കോടതി 25,000 രൂപ പിഴ വിധിച്ചു. ചീഫ് ജ്സ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
സൈന്യത്തില്‍ ചേരുന്നതിനും വോട്ട് ചെയ്യുന്നതിനുമൊക്കെ പ്രായം 18 ആണെങ്കില്‍ വിവാഹത്തിന് മാത്രം എന്തുകൊണ്ട് 21 ആക്കിയെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാൽ 18 വയസുള്ള ആരെങ്കിലും ഹർജിയുമായി വന്നൽ മാത്രമേ കേസ് പരിഗണിക്കുന്ന കാര്യം ആലോചിക്കു എന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു. ഇതോടെ കോടതി ചിലവിനത്തി പിഴയൊടുക്കാൻ
ഉത്തരവിടുകയും ചെയ്തു.