ശബരിമല; നട ഇന്നടയ്ക്കും, ഏഴു മണിക്ക് ശേഷം ആരേയും സന്നിധാനത്തേക്ക് കയറ്റിവിടില്ല- യുവതികളെത്താൻ സാധ്യത, കനത്ത സുരക്ഷ

അപർണ| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (09:35 IST)
തുലാമാസ പൂജകൾ കഴിയുന്നതോടെ നട ഇന്നടയ്ക്കും. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ നട തുറന്നപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് ശബരിമലയിലും പമ്പയിലും കണ്ടത്.

ശക്തമായ പോലീസ് സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ഇതുവരെ ദർശനം സാധ്യമായില്ല. നട ഇന്നടയ്ക്കുമെന്നതിനാൽ സ്ത്രീകൾ ഇന്നുമെത്താൻ സാധ്യതയുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കാനാണ് തീരുമാനം. 7 മണിക്ക് ശേഷം സന്നിധാനത്തേക്ക് ആരെയും കയറ്റി വിടില്ല. നട അടയ്ക്കുമെങ്കിലും ബിജെപിയും സഹസംഘടനകളും സമരം
തുടരാനാണ് തീരുമാനം. 23 മുതൽ 30 വരെ പഞ്ചായത്തു തലത്തിൽ ഉപവാസസമരവും നവംബർ 1 മുതൽ 15 വരെ എല്ലാ ജില്ലകളിലും വാഹനജാഥകളും പദയാത്രകളും നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :