പ്രതാപ്ഘട്ട്|
jibin|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:19 IST)
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രേമിച്ച പതിനെട്ടുകാരി തീക്കൊളുത്തി
ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഘട്ട് പ്രദേശത്ത് ലാല്‍ഗഞ്ചിലാണ് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പതിനെട്ടുകാരിയും ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്.
ഇതിനിടയിലാണ് യുവതിക്ക് ആണ്‍കുട്ടിയോട് പ്രണയം തോന്നിയത്. അതേസമയം വിവരം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചു. വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കാമുകന്റെ വീട്ടിലെത്തുകയും തന്നോടൊപ്പം ഒളിച്ചോടാന്‍ കാമുകനെ നിര്‍ബന്ധിക്കുകയുമായിരുന്നു. ഈ വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പെണ്‍കുട്ടിയുടെ പദ്ധതികള്‍ തകിടം മറിയുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെയും കാമുകനെയും ഖാപ് പഞ്ചായത്ത് വിളിച്ചുകൂട്ടി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമായി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമാണോ എന്ന് ആണ്‍കുട്ടിയോട് ചോദിച്ചെങ്കിലും ആണ്‍കുട്ടി ഒന്നും മിണ്ടിയില്ല. ഇതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിപ്പോയി ദേഹത്ത് തീക്കൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.