മംഗലാപുരം|
JOYS JOY|
Last Modified ശനി, 27 ജൂണ്‍ 2015 (12:22 IST)
കരിമ്പ് പാടത്തിന് തീയിട്ട കര്‍ഷകന്‍ ആ തീയില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. കടക്കെണിയിലായതിനെ തുടര്‍ന്നാണ് കര്‍ഷകന്‍ ഈ കടുംകൈ ചെയ്തത്. ലിംഗ ഗൌഡയെന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്.
കര്‍ഷകര്‍ക്ക് നല്‍കേണ്ട തുകയില്‍ പഞ്ചസാര മില്ലുകള്‍ ഭീമമായ കുടിശിക വരുത്തിയിരുന്നു. പഞ്ചസാര മില്ലുകളുടെ ഈ നടപടി പണം കടമെടുത്ത കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. കരിമ്പിന് വലിയ തോതിലുള്ള വിലത്തകര്‍ച്ച ഉണ്ടായതോടെ കര്‍ഷകരുടെ സാമ്പത്തികനിലയും തകര്‍ന്നു.
പഞ്ചസാര മില്ലുകള്‍ സര്‍ക്കാരിലെ ഉന്നതരുടെ സഹായത്തോടെ നടത്തുന്ന നീക്കങ്ങള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയാണ്. സീസണിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ കര്‍ഷകന്‍ ആണ് ഇവിടെ ആത്മഹത്യ ചെയ്യുന്നത്.